കാസര്‍കോട് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ന്യൂ ബേവിഞ്ചില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കറാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഫയര്‍ഫോഴ്‌സ് എത്തി ടാങ്കര്‍ ലോറി വെള്ളമുപയോഗിച്ച് തണിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗ്യാസ് ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News