കൊച്ചി: തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് പോയ വന്ദേഭാരത് എക്സ്പ്രസില്‍ വാതകചോര്‍ച്ച. കളമശേരി, ആലുവ സ്റ്റേഷനുകള്‍ക്ക് ഇടയില്‍വെച്ച് സി5 കോച്ചിലാണ് വലിയ ശബ്ദത്തോടെ വാതക ചോര്‍ച്ച ഉണ്ടായത്.
പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ട്രെയിന്‍ ആലുവയില്‍ പിടിച്ചിട്ടു. അധികൃതരെത്തി പരിശോധന നടത്തിയശേഷം വന്ദേ ഭാരത് യാത്ര പുനരാരംഭിച്ചു. യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസം ഉണ്ടായി. എന്നാല്‍ ഗുരുതരമല്ല. എസിയില്‍നിന്നാണ് വാതകചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News