ശോഭന നല്ലസുഹൃത്താണ്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് ഫോണിൽ അറിയിച്ചു: തരൂർ

തൃശ്ശൂര്‍: തിരുവനന്തപുരത്ത് ബി.ജെ.പി.ക്ക് ഒട്ടേറെ പേരുകള്‍ ഉയരുന്നത് നിരാശയില്‍നിന്നാണെന്നു വ്യക്തമെന്ന് ശശി തരൂര്‍ എംപി. നടി ശോഭന നല്ലസുഹൃത്താണ്. മത്സരിക്കില്ലെന്ന് അവര്‍ ഫോണില്‍ അറിയിച്ചെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍, തിരുവനന്തപുരത്തെ എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബി.ജെ.പി.യുടെ വിദ്വേഷരാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും തരൂര്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സി.പി.ഐ. നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരേ സി.പി.ഐ. മത്സരിക്കരുത്. രാഹുല്‍ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ല. ഒന്നില്‍ക്കൂടുതല്‍ സീറ്റില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുലിനെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. ഗുരുവായൂര്‍ സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് ബി.ജെ.പി.ക്ക് ഒട്ടേറെ പേരുകള്‍ ഉയരുന്നത് നിരാശയില്‍നിന്നാണെന്നു വ്യക്തം. നടി ശോഭന നല്ലസുഹൃത്താണ്. മത്സരിക്കില്ലെന്ന് അവര്‍ ഫോണില്‍ അറിയിച്ചു. എന്നാല്‍, തിരുവനന്തപുരത്തെ എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബി.ജെ.പി.യുടെ വിദ്വേഷരാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും തരൂര്‍ പറഞ്ഞു.

താനും രാമന്റെ ഭക്തനാണെന്നും അത് ബി.ജെ.പി. കൈക്കലാക്കിവെച്ചിരിക്കുന്ന രാമന്റേതല്ലെന്നും ശശി തരൂര്‍ എം.പി. ഗുരുവായൂരില്‍ ടി.എന്‍. പ്രതാപന്‍ എം.പി. നയിക്കുന്ന സ്‌നേഹസന്ദേശയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ എന്റെ വീട്ടിലെ പൂജാമുറിയില്‍ രാമന്റെ ചിത്രംവെച്ച് ആരാധിക്കുന്നുണ്ട്. രാമന്റെ കോപ്പിറൈറ്റ് അവകാശം ബി.ജെ.പി.ക്കില്ല . മതത്തെയും ദൈവത്തെയും രാഷ്ട്രീയായുധമാക്കി മാറ്റുന്ന ബി.ജെ.പി. വലിയവില കൊടുക്കേണ്ടി വരും”-ശശി തരൂര്‍ പറഞ്ഞു. പടിഞ്ഞാറേനടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി.

നേതാക്കളായ ജോസഫ് ചാലിശ്ശേരി, ഒ. അബ്ദുള്‍ റഹിമാന്‍കുട്ടി, ടി.വി. ചന്ദ്രമോഹന്‍, അനില്‍ അക്കര, സുനില്‍ അന്തിക്കാട്, സി.സി. ശ്രീകുമാര്‍, ടി.എസ്. അജിത്ത്, സി.എ. ഗോപപ്രതാപന്‍, അരവിന്ദന്‍ പല്ലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News