CrimeNews

പാഠപുസ്തകങ്ങളോടൊപ്പം ലോറിയില്‍ കഞ്ചാവ്,ഏറ്റുമാനൂരില്‍ 65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഏറ്റുമാനൂര്‍ സി.ബി.എസ്.ഇ പാഠപുസ്തകങ്ങളോടൊപ്പം ഒളിച്ചുകടത്തിയ 65 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.ഏറ്റുമാനൂര്‍ പാറോലിയ്ക്കല്‍ വച്ചായിരുന്നു കഞ്ചാവ് വേട്ട.

കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ പ്രദീപിന്റെ മകന്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്റെ മകന്‍ അതുല്‍ (29) എന്നിവര്‍ പിടിയിലായി.പാഠപുസ്തകങ്ങളോടൊപ്പം കെട്ടുകളായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത പ്രത്യേക സംഘം കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍ മുതല്‍ ലോറിയെ പിന്‍തുടര്‍ന്നാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്. തിരുവനന്തപുരം നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker