കോട്ടയം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി കൃഷിചെയ്ത അയർക്കുന്നം സ്വദേശി അറസ്റ്റിൽ.അമയന്നൂർ പുരിയൻ പുറത്തു കാലായിൽ വീട്ടിൽ ശ്രീധരൻ മകൻ മനോജ്(40) ആണ് പുരയിടത്തിൽ കഞ്ചാവ് ചെടി കൃഷിചെയ്ത് വെള്ളവും വളവും നൽകി വളർത്തിയത്.ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളും കണ്ടെടുത്തിട്ടുണ്ട്.
വീട്ടുവളപ്പിലെ തെങ്ങിൻ തടങ്ങളിൽ ഏകദേശം 50 ഓളം കഞ്ചാവു ചെടികളാണ് ഇയാൾ കൃഷി ചെയ്തിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കൃഷിയും വിൽപ്പനയ്ക്ക് ആയി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും കണ്ടെടുത്തത്.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കൃഷിയും വിൽപ്പനയ്ക്ക് ആയി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും കണ്ടെടുത്തത്.
നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശാനുസരണം, കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അയർ കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ആർ മധു, എസ്.ഐ മാരായ തോമസ് ജോർജ്ജ്, രാധാകൃഷ്ണൻ, ആന്റണി മാത്യു, സിവിൽ പൊലീസ് ഓഫിസർമാരായ നിപിൽ, ഗിരീഷ് രാജൻ, ശ്രീനിഷ്,രമേശൻ ചെട്ടിയാർ,ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, അയർകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ആർ മധു, എസ്.ഐ മാരായ തോമസ് ജോർജ്ജ്, രാധാകൃഷ്ണൻ, മാത്യു, സിവിൽ പൊലീസ് ഓഫിസർമാരായ നിപിൽ, ഗിരീഷ് രാജൻ, ശ്രീനിഷ്,രമേശൻ ചെട്ടിയാർ,ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി നായർ,തോംസൺ കെ മാത്യു,അജയകുമാർ, അനീഷ് വി.കെ. ഷിബു പി.എം, ഷമീർ സമദ് ,അരുൺ എസ്സ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.