കോഴിക്കോട് കൊവിഡ് ലോക്ക്ഡൗണ്‍ ബോറടി മാറ്റാനായി വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് നാദാപുരം കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ ബഷീറാണ് പിടിയിലായത്. നാദാപുരം സിഐയും സംഘവും നടത്തിയ പരിശോധനയില്‍ മൂന്ന് മാസത്തിലധികം വളര്‍ച്ചയുള്ള 11 കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
വടകര റൂറല്‍ എസ്പി ശ്രീനിവാസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ക്ക് ഒന്നര മീറ്ററോളം ഉയരത്തില്‍ വളര്‍ച്ച ഉണ്ടായിരുന്നു. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News