തൃശൂര്‍: രണ്ടരകിലോഗ്രാം കഞ്ചാവുമായി പിടികൂടിയ യുവാക്കളുടെ ഫോണിലേക്കെത്തിയത് കോളേജ് വിദ്യാര്‍ത്ഥിനികളടക്കമുള്ള പെണ്‍കുട്ടികളുടെ നിരന്തരമായ ഫോണ്‍വിളികള്‍.
നേരിട്ട് കഞ്ചാവ് ആവശ്യപ്പെടുന്നതിന് പകരം കോഡുവാക്കുകളിലൂടെയാണ് പെണ്‍കുട്ടികള്‍ കഞ്ചാവ് ആവശ്യപ്പെട്ടിരുന്നത്.കോഡുവാക്കുകളുടെ അര്‍ത്ഥങ്ങള്‍ പ്രതികളില്‍ നിന്ന് മനസിലാക്കിയ എക്‌സൈസ് ഉദ്യാഗസ്ഥര്‍ ഞെട്ടി.
കോഡ് വാക്കുകള്‍ ഇങ്ങനെ
സ്‌കോര്‍-കഞ്ചാവിന്റെ വിലയെ ബന്ധപ്പെടുത്തിയിരിയ്ക്കുന്നത് ക്രിക്കറ്റ് കളിയിലെ റണ്‍സുമായാണ്.സ്‌കോര്‍ എത്രയെന്ന് ചോദിയ്ക്കുന്നത് കഞ്ചാവിന്റെ വിലയെയാണ് ഉദ്ദേശിയ്ക്കുന്നത്.കൂടിയ സ്‌കോറിനും കുറഞ്ഞ സ്‌കോറിനുമൊക്കെയുള്ള കഞ്ചാവ് ലഭ്യമാണ്.
ജോയിന്റ്-കഞ്ചാവ് അപ്പാടെ ലഭ്യമായില്ലെങ്കില്‍ ബീഡിയിലും സിഗററ്റിലുമൊക്കെയായി നിറച്ചിരിയ്ക്കുന്ന കഞ്ചാവും ഇടനിലക്കാരില്‍ നിന്ന് ലഭിയ്ക്കും. ഇത്തരത്തില്‍ ബീഡിയോടോ സിഗരറ്റിനോടോ ചേര്‍ത്തിരിയ്ക്കുന്ന കഞ്ചാവിന് ജോയിന്റ് എന്നാണ് പേര്.
പോസ്റ്റ്-കഞ്ചാവിനു വേണ്ടിയെത്തിയാല്‍ അധിക നേരം തങ്ങണോ വേണ്ടയോ എന്നതിന്റെ കോഡാണ് പോസ്റ്റ്. സാധനത്തിനുവേണ്ടി എത്തായല്‍ പോസ്റ്റ് അടിച്ചിരിയ്ക്കണോ എന്നതാണ് പോസ്റ്റിലൂടെ ഉദ്ദേശിയ്ക്കുന്നത്.
പി.എം-ഉച്ചതിരിഞ്ഞ് മാത്രമുള്ള കഞ്ചാവ് കച്ചവടമാണ് പി.എം.പിടിയിലായ പ്രതികളില്‍ പ്രധാനിയായ വിഷ്ണു.അഞ്ചുമണിയ്ക്ക് ശേഷം മാത്രം കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതിനാല്‍ പി.എം എന്നാണ് അറിയപ്പെട്ടിരുന്നത്.
ഹോള്‍ട്ട്-കഞ്ചാവ് അടിച്ച് ലഹരിയിലായാല്‍ പല പെണ്‍കുട്ടികള്‍ക്കും വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇതിനാണ് ഹാള്‍ട്ട് എന്നു പറയുന്നതിന്. ഇങ്ങനെയുള്ളവര്‍ക്ക് തങ്ങാനുളള സൗകര്യം ഇടപാടുകാര്‍ തന്നെ ശരിയാക്കി നല്‍കും. ഒഴിഞ്ഞ വീടുകള്‍,നിര്‍മ്മാണം പുരോഗമിയ്ക്കുന്നതോ ഉപേക്ഷിച്ചതോ ആയ കെട്ടിടങ്ങള്‍,കഞ്ചാവ് ലോബിയുടെ കൈവശമുള്ള ഫ്‌ളാറ്റുകള്‍ എന്നിവയാണ് ഇക്കാര്യത്തിനായി ഉപയോഗിയ്ക്കുക. ഇത്തരം ഇടങ്ങളില്‍ ലൈംഗികമായ ആവശ്യക്കാര്‍ക്കായി യുവാക്കളെ കരുതാറുമുണ്ടെന്നാണ് വിവരം.
പ്രതികളുടെ ഫോണുകളിലേക്ക് വിളിച്ച പെണ്‍കുട്ടികളുടെ കോലുകള്‍ അറ്റന്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ ഫോണ്‍ നമ്പറുകള്‍ എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്.ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചശേഷം കോളേജിലും വീടുകളിലമൊക്കെ ബന്ധപ്പെടാനാണ് എക്‌സൈസ് നീക്കം.
രണ്ടര കിലോ കഞ്ചാവുമായി തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരാണ കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്നത് പെണ്‍കുട്ടികള്‍ ആണെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായാണ് പെണ്‍കുട്ടികള്‍ നേരിട്ട് കഞ്ചാവിന്റെ വിതരണക്കാരെ വിളിക്കുന്നത് തങ്ങള്‍ കാണുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.