CrimeKeralaNews

കൈകഴുകി പോലും ചെടിയ്ക്ക് വെള്ളമൊഴിയ്ക്കാത്ത മകന്‍ ചെടി നനയ്ക്കുന്നത് കണ്ട് അമ്പരന്ന് അമ്മ,മകന് പോലീസ് അറസ്റ്റ ചെയ്തപ്പോഴാണ് അമ്മയ്ക്ക് മനസിലായത് ചെടി ‘ജമന്തിയല്ല’ കഞ്ചാവാണെന്ന്

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ തുറവൂരിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണിനെയാണ് (24) കഞ്ചാവ് നട്ടതിനും പരിപാലിച്ചതിനും അറസ്റ്റ് ചെയ്തത്.

വീട്ടില്‍ ഇന്നേ വരെ ഒരു കൃഷിയും ചെയ്യാത്ത ഷാരൂണ്‍ പ്ലാസ്റ്റിക് ചാക്കിനകത്ത് നട്ട ചെടിക്ക് പതിവായി വെള്ളമൊഴിക്കുന്നത് കണ്ട് അമ്മ ഏത് ചെടിയാണെന്ന് ചോദിച്ചിരുന്നു. അന്ന് ഷാരൂണ്‍ പറഞ്ഞത് ജമന്തി പോലൊരു ചെടിയാണെന്നാണ്. ഒടുവില്‍ മകനെ പൊലീസ് അറസ്റ്റു ചെയ്തപ്പോഴാണ് ആ ചെടി കഞ്ചാവാണെന്ന് അമ്മയറിഞ്ഞത്.

ഷാരൂണ്‍ കഞ്ചാവ് നട്ടുവളര്‍ത്തുന്ന വിവരം വാര്‍ഡില്‍ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ ആര്‍ രതീഷിനും പ്രവീണിനുമാണ് വിവരം ലഭിച്ചത്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പിന്നീട് ഉദ്യോഗസ്ഥര്‍ ഷാരൂണിനെ നിരീക്ഷിച്ചു.

അതിനുശേഷം, കുത്തിയതോട് എസ് ഐ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോസ്ഥരെത്തി ഷാരൂണിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്തായിരുന്നു അറസ്റ്റ്. പൊലീസുകാര്‍ നടത്തിയ ചോദ്യംചെയ്യലില്‍ ഷാരൂണിന്റെ അടുക്കല്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016-ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോടില്‍ അറസ്റ്റിലായ ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button