![](https://breakingkerala.com/wp-content/uploads/2024/05/goon-attack.jpeg)
തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. അമ്പൂരി സ്വദേശിയായ ഒരു പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെ ഉള്‍പ്പടെ നടുറോഡില്‍ മര്‍ദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാര്‍ക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. വെള്ളറട സ്വദേശി സരിതക്കും ഭര്‍ത്താവ് രതീഷിനുമാണ് മര്‍ദ്ദനമേറ്റത്.
മൂന്ന് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം പണവും അപഹരിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രിയിലാണ് ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ആക്രമണം 11-മണി വരെയാണ് തുടര്‍ന്നത്. രണ്ടുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസിന് തടയാനായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.