29.4 C
Kottayam
Saturday, June 6, 2026

മലപ്പുറത്ത് ഗാലറി തകര്‍ന്നുവീണ സംഭവം: സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു

Must read

മലപ്പുറം: വണ്ടൂര്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍ക്കാലിക ഗാലറി തകര്‍ന്നുവീണ സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

കാളികാവ് വണ്ടൂര്‍ റോഡില്‍ സജ്ജമാക്കിയ പൂങ്ങോട് ഫുട്‌ബോള്‍ സ്റ്റേഡിയമാണ് തകര്‍ന്നു വീണത്. പരിക്കേറ്റവരെ നിലമ്പൂരിലെയും വണ്ടൂരിലെയും ആശു പത്രിയിലേക്കു മാറ്റി. ഇന്നലെ രാത്രി സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്റ്റേഡിയം തകര്‍ന്നു വീണത്.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടുദിവസമായി മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. ഇതോടെ താത്കാലികമാ യുണ്ടാക്കിയ സ്റ്റേഡിയം തകര്‍ന്നുവീഴുകയായിരുന്നു. കമുകും മുളയും കൊണ്ടു നിര്‍മിച്ചതായിരുന്നു സ്റ്റേഡിയം. മഴയില്‍ കുതിര്‍ന്നതും ആയിരത്തിലധികം പേര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞതുമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

റോഡിന്റെ ഭാഗത്തുള്ള ഗാലറി പിറകിലെ റോഡിലേക്കു മറിയാതെ ഗ്രൗണ്ടിലേക്കു തന്നെ മറിഞ്ഞതിനാല്‍ വന്‍ദുരന്തമൊഴിവായി. പിറകിലേക്കു മറിഞ്ഞിരു ന്നെങ്കില്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ വലിയ താഴ്ചയുള്ള സ്ഥലമായതിനാല്‍ വന്‍ ദുരന്തത്തിനിടയാക്കുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week