സെല്‍ഫി എടുക്കാന്‍ പറ്റില്ല,മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയില്ല, ഈ കല്യാണത്തിന് ഞാനില്ലെന്ന് നടന്‍ ഗജ്രാജ് റാവു

കുറച്ചു നാളുകളായി വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്.വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് താരം വച്ചിരിക്കുന്ന കനത്ത
നിബന്ധനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുകയാണ്.

വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തില് ക്ഷണിച്ചിരിക്കുന്നത്. അവര്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അയച്ചിട്ടുണ്ട്. ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ഫോട്ടോ എടുക്കാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.

ഇപ്പോള്‍ ഇതിനെ സംബന്ധിച്ച്‌ നടന്‍ ഗജ്രാജ് റാവുവിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഫോണില്‍ സെല്‍ഫി എടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ കല്യാണത്തിനേ താനില്ല എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗജ്രാജ് പ്രതികരിച്ചത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയില്ല. ഇത്രയേറെ നിബന്ധനകള്‍ ഉണ്ടെങ്കില്‍ ആരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തുക എന്ന് ആരാധകരും ചോദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News