ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി

ആലപ്പുഴ: മുതിർന്ന നേതാവ് ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എ.വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജി.സുധാകരന് പ്രവർത്തിക്കാനുള്ള ഘടകം പാർട്ടി നിശ്ചയിച്ചത്. 

നേരത്തെ സ്കൂൾ കോഴ ആരോപണത്തിൽ തരം താഴ്ത്തിയ കെ.രാഘവനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. ജി.സുധാകരൻ്റെ വിശ്വസ്തനായ നേതാവാണ് കെ.രാഘവൻ. പഴയ ജില്ലാ സെക്രട്ടേറിയറ്റിലുള്ളവരെല്ലാം പുതിയ കമ്മിറ്റിയിലും നിലനിർത്തിയിട്ടുണ്ട്. നിലവിലുള്ളവരെ കൂടാതെ എച്ച്.സലാം എംഎൽഎ, ജി.രാജമ്മ എന്നിവരേയും ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയോഗം ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ വിഭാഗീയത പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെയ്ക്കുന്ന  കാര്യം യോഗത്തിൽ ചർച്ചയാവും. കായംകുളം എം.എൽ.എ യു.പ്രതിഭ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളും യോഗത്തിൽ ചർച്ചയാവാൻ സാധ്യതയുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News