കൊലപാതകമോ? ആത്മഹത്യയോ?ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ച് മധ്യവയസ്‌കന്‍ മരിച്ചതില്‍ ദുരൂഹത

കൊച്ചി:തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപ്പിടിച്ച് മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ലോട്ടറി വില്‍പ്പനക്കാരനായ മരട് സ്വദേശി പ്രസന്നനാണ്(45) മരിച്ചത്. പെരുമ്പാവൂര്‍ സ്വദേശി സുനീറിന്റേതാണ് ഫര്‍ണിച്ചര്‍ കട. സൂനിറും കുടുബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനോട് ചേര്‍ന്നായിരുന്നു ഫര്‍ണിച്ചര്‍ കടയും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന വാഹനവും ഫര്‍ണിച്ചറുകളും കത്തിനശിച്ചു.

മരിച്ച പ്രസന്നനും സുനീറും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപെട് തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് സുനീറിന്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പ്രസന്നന്‍ ഭീഷണി മുഴക്കിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. സുനീറിന്റെ ഫര്‍ണിച്ചര്‍ കടയില്‍ നിന്ന് പുക ഉയരുന്ന ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് കത്തി കരിഞ്ഞ നിലയില്‍ പ്രസന്നന്റെ മൃതദേഹം കണ്ടത്. ഈ സമയം ഉടമ സുനീര്‍ വീട്ടിലില്ലായിരുന്നു. സുനീറിന്റെ ഭാര്യയെയും മക്കളെയും നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഫര്‍ണിച്ചറില്‍ നിന്നും വീട്ടിലേക്കും തീപടര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രസന്നന്‍ ഫര്‍ണിച്ചറുകള്‍ക്ക് തീ വെച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തതായാണ് സംശയിക്കുന്നത്. പ്രസന്നന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News