ഇന്ന് കൂട്ടിയില്ല; 13 ദിവസത്തെ വര്‍ധനവിന് ശേഷം മാറ്റമില്ലാതെ ഇന്ധന വില

കൊച്ചി: ഇന്ധന വില വര്‍ധനവില്‍ വലഞ്ഞ ജനങ്ങള്‍ക്ക് ഇന്ന് ആശ്വാസദിനം. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് വര്‍ധനവില്ല. തുടര്‍ച്ചയായ പതിമൂന്ന് ദിവസത്തെ വര്‍ധനയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഇരിക്കുന്നത്.

കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയാണ്. ഡീസല്‍ ലിറ്ററിന് 85.49 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. ഇന്നലെ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്.

ഇന്ധന വില വര്‍ധന തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭീമമായ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശത്തോട് യോജിച്ചേക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News