ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.71 രൂപയും ഡീസലിന് 94.26 രൂപയുമായി. അതേസമയം, കോഴിക്കോട് പെട്രോളിന് 100.31 രൂപയും ഡീസലിന് 94.95 രൂപയുമായി ഉയര്‍ന്നു.
നാല് ദിവസത്തിനിടെ ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. രണ്ട് ദിവസംകൊണ്ട് പെട്രോളിന് 70 പൈസയാണ് കൂടിയത്. തിരുവനന്തപുരമടക്കം കേരളത്തില്‍ നാലിടത്താണ് പെട്രോള്‍ വില 100 രൂപ കടന്നത്. തിരുവനന്തപുരം ജില്ലയിലെ പാറശാല, എറണാകുളം ജില്ലയിലെ നേര്യമംഗല, കുട്ടമ്പുഴ എന്നീ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. നേര്യമംഗലത്ത് 100.11 രൂപയും കുട്ടമ്പുഴയില്‍ 100.5 രൂപയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 99.29 രൂപയാണ് വില. ഡീസലിന് 93.80 രൂപയും.
കോഴിക്കോട് പെട്രോളിന് 99.71 രൂപയും ഡീസലിന് 94.25 രൂപയുമാണ് ഇന്നത്തെ വില. മെട്രോ നഗരമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99.51 രൂപയാണ് വില. ഡീസലിന് 89.36 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.58 രൂപയാണ് വില. ഡീസലിന് 96.91 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ഇന്ന് 75.97 ഡോളറാണ് വില. അതേസമയം ഡോളര്‍ വിനിമയ നിരക്ക് ഇടിഞ്ഞു. 74.52 രൂപയിലാണ് ഇന്ന് ഡോളര്‍ വിനിമയം നടക്കുന്നത്.