ഇരുട്ടടിയായി ഇന്ധന വില; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി

കൊച്ചി:സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോളിന് 93.31 രൂപയും ഡീസലിന് 88.61 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.19 രൂപയും ഡീസലിന് 90.37 രൂപയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍ 93.62 രൂപ, ഡീസല്‍ 88.91 രൂപ.

മാര്‍ച്ച് നാലിന് ശേഷം 12ാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുമ്പോഴാണ് ഇന്ധനവിലയില്‍ വര്‍ധയുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ബാരലിന് 0.79 ഡോളര്‍ ഇടിഞ്ഞ് ക്രൂഡോയില്‍ വില 65.39 ഡോളറിലെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News