27.7 C
Kottayam
Saturday, May 4, 2024

ഇതെങ്ങോട്ട്..! ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

Must read

കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 92.81 രൂപയും ഡീസല്‍ 87.38 രൂപയുമായി. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 91.20 രൂപയും ഡീസല്‍ വില 85.86 രൂപയുമാണ്.

അതേസമയം, ഇന്ധനവില വര്‍ധനവിനെതിരേ രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week