പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ 16 കാരന് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന് ആകാശാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കില്‍ കറങ്ങിയ യുവാക്കളെ പോലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയോടെ ആകാശിനെയും ഒപ്പം രണ്ട് സുഹൃത്തുക്കളെയും പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. പോലീസ് ഇവരെ പരിശോധിക്കുമ്പോള്‍ ആകാശ് ഓടി രക്ഷപെട്ടു.
തുടര്‍ന്ന് മറ്റ് രണ്ടുപേരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ട്ടിച്ചതാണെന്ന് മനസിലായത്. ഇവരുമായി ആകാശിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News