28.2 C
Kottayam
Friday, June 5, 2026

‘സുഹൃത്തുക്കളെ വിളിച്ചുവരുത്തി, നൗഷാദിനെ മർദിച്ചു; ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി’അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ല

Must read

കലഞ്ഞൂര്‍: ഒന്നരവര്‍ഷം മുമ്പ് കാണാതാവുകയും നാടകീയതകള്‍ക്കൊടുവില്‍ ഇന്ന് കണ്ടെത്തുകയും ചെയ്ത പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് നാട് വിട്ടത് മര്‍ദനത്തിന് പിന്നാലെയെന്ന് പോലീസ്. ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്നാണ് നൗഷാദിനെ മര്‍ദിച്ചത്.

ബോധംപോയ നൗഷാദിനെ ഇവര്‍ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് രാവിലെ വന്ന് നോക്കിയപ്പോള്‍ മര്‍ദനേറ്റ് കിടന്ന സ്ഥലത്ത് നൗഷാദില്ലായിരുന്നു. ഇതോടെയാണ് നൗഷാദ് മരിച്ചെന്ന ധാരണയില്‍ അഫ്‌സാന എത്തിയതെന്നും പോലീസ് വ്യക്തമാക്കി. അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു.

നൗഷാദിനും മാനസിക പ്രശ്‌നങ്ങളില്ല. തൊടുപുഴയില്‍ ഒരാളുടെ പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്നു നൗഷാദെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയതായി അഫ്‌സാന നല്‍കിയ മൊഴിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് അഞ്ച് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. പരിശോധനയ്ക്കിടെ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് നൗഷാദിനെ തൊടുപുഴയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

- Advertisement -

നൗഷാദിന്റെ തിരോധനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയായാണ്..’നൗഷാദും അഫ്‌സാനയും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരുന്നു. നൗഷാദ് മദ്യപിച്ചെത്താറുള്ള നൗഷാദ് അഫ്‌സാനയെ തര്‍ക്കത്തിനിടെ മര്‍ദിക്കാറുമുണ്ടായിരുന്നു. ഇതിനിടെ ഒരു ഘട്ടത്തില്‍ അഫ്‌സാന സുഹൃത്തുക്കളായ ചിലരുടെ സഹായം തേടി. അഫ്‌സാനയുടെ സുഹൃത്തക്കളടക്കമുള്ള സംഘമെത്തി ഒരു ദിവസമെത്തി നൗഷാദിനെ മര്‍ദിച്ചു.

- Advertisement -

ഇതേ തുടര്‍ന്ന് നൗഷാദ് ബോധരഹിതനായി. തുടര്‍ന്ന് അഫ്‌സാന കുഞ്ഞുങ്ങളേയും കൊണ്ട് വീട്ടില്‍ നിന്ന് പോയി. പിറ്റേന്ന് രാവിലെ വന്ന് നോക്കുമ്പോള്‍ നൗഷാദ് അവിടെ ഇല്ലായിരുന്നു. താന്‍ വിളിച്ച് വരുത്തിയവര്‍ നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടാകാം എന്ന് കരുതി അഫ്‌സാന. പിന്നീട് ഒരു വിവരവും ലഭിക്കാതിരുന്നതോടെ നൗഷാദ് കൊല്ലപ്പെട്ടെന്ന് അഫ്‌സാന ഉറപ്പിച്ചു. ഇത്രയും കാലം ആ വിശ്വാസത്തില്‍ തന്നെയായിരുന്നു അഫ്‌സാന’ പോലീസ് വ്യക്തമാക്കി.

‘കുറച്ച് ആളുകള്‍ വന്ന് എന്നെ മര്‍ദിച്ചിരുന്നു.അബോധവാസ്ഥയിലായി. തുടര്‍ന്ന് എണീറ്റപ്പോള്‍ ആരേയും കണ്ടില്ല. കൊല്ലമെന്ന ഭയമുണ്ടായിരുന്നത് കൊണ്ട് അവിടെ നിന്ന് പോയി. തൊടുപുഴയിലേക്കാണ് നേരെ പോയത്. ഇത്രയും കാലം അവിടെ തന്നെയായിരുന്നു. ഭയം കാരണം വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ല.

രാവിലെ പോലീസ് അന്വേഷിച്ച് വന്നപ്പോഴാണ് ഇവിടെ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞത്. മര്‍ദിച്ചതില്‍ ആര്‍ക്കെതിരെയും പരാതി നല്‍കുന്നില്ല. ഭാര്യയില്‍ നിന്ന് എങ്ങനെയെങ്കില്‍ ഒഴിവായി കിട്ടിയാല്‍ മതി. കുഞ്ഞുങ്ങളെ വേണം. ഇന്ന് ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം താമസിച്ച ശേഷം നാളെ ജോലി സ്ഥലത്തേക്ക് തന്നെ മടങ്ങി പോകും’പോലീസിന് മൊഴി നല്‍കിയ ശേഷം നൗഷാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week