24.3 C
Kottayam
Saturday, June 6, 2026

ഇൻസ്റ്റ റീൽസ് ഷൂട്ടിനായി കുഞ്ഞിനെ വിറ്റ് ഐഫോൺ വാങ്ങി; ദമ്പതികൾ അറസ്റ്റിൽ

Must read

കൊല്‍ക്കത്ത: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസില്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാതാവുകയും ദമ്പതിമാരുടെ കൈയില്‍ പുതിയ ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യാനും ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നതിനായി ഐ ഫോണ്‍ 14 വാങ്ങുന്നതിനുമാണ് കുഞ്ഞിനെ വിറ്റതെന്നാണ് ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ മൊഴി നല്‍കി.

ബരാക്പുര്‍ സബ്ഡിവിഷനിലെ ജയദേവ് ഘോഷ്, സതി എന്നീ ദമ്പതിമാരാണ് പിടിയിലായത്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകളും ഉണ്ട്. ഈ പെണ്‍കുട്ടിയേയും വില്‍പന നടത്താന്‍ ശ്രമം നടന്നതായി പോലീസ് പറഞ്ഞു.

ഒന്നര മാസം മുമ്പാണ് എട്ട് മാസം പ്രായമുണ്ടായിരുന്ന ആണ്‍ കുഞ്ഞിനെ വിറ്റതെങ്കിലും കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. ഇതിന് ശേഷം ഇവര്‍ ഫോണ്‍ വാങ്ങിക്കുകയും വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയുമുണ്ടായി.

- Advertisement -

ഇവരുടെ കൈയില്‍ പുതിയ ഐഫോണും മറ്റും കണ്ടതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രിയങ്ക ഘോഷ് എന്ന യുവതിയില്‍ നിന്നാണ് പോലീസ് കുഞ്ഞിനെ കണ്ടെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week