കോട്ടയം തൃക്കൊടിത്താനത്ത് സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: തൃക്കൊടിത്താനം കിളിമല ഭാഗത്ത് അയിത്തമുണ്ടകം പാടശേഖരത്തിനു സമീപം അയൽവാസികളും സുഹൃത്തുക്കളുമായ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടമുറി അടവിച്ചിറ സ്വദേശികളായ കുന്നത്ത് സുനില്‍കുമാര്‍ (42) ചിറയിൽ സത്യന്‍ (47)എന്നിവരാണ് മരിച്ചത്. സുനില്‍ കുമാറിനെ തോട്ടില്‍ വീണ് മരിച്ച നിലയിലും സത്യനെ സമീപത്തെ ശ്മശാനത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നതായി സൂചനയുണ്ട്.

പായിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ജയകുമാര്‍ എന്നയാളെ ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് സുനിലിന്റെയും സത്യന്റെയും മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പോലീസ്എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

ഡി വൈ എസ് പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഫോറൽസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.അപ്ഹോൾസ്റ്ററി ജോലികൾ ചെയ്തിരുന്ന ആളാണ് സത്യൻ. മരം വെട്ട് തൊഴിലാളിയാണ് സുനിൽകുമാർ. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News