കൊല്ലം : ഫ്രണ്ട്‌സ് ഓൺ റെയിൽവേ കുടുംബസംഗമം ഞായറാഴ്ച കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു കുടുംബസംഗമം കൊല്ലം പാർലിമെന്റ് അംഗം എൻ. കെ പ്രേമചന്ദ്രൻ എം.പി ഉത്ഘാടനം ചെയ്തു.
പരോപകാര പ്രയോജനം നൽകുന്ന കൂട്ടായ്മയാണ് ഫ്രണ്ട്‌സ് ഓൺ റെയിൽസെന്നും കഴിഞ്ഞ ആറു വർഷംകൊണ്ട് റെയിൽവേയുടെ വിവിധ പ്രവർത്തനങ്ങൾക്കും ഈ സംഘടനയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നത് സംഘടനക്ക് അഭിമാനകരമാണെന്നും, കോവിഡ്19 നു മുൻപുള്ള രീതിയിൽ എല്ലാ തീവണ്ടി സർവ്വീസുകളും, അനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും, കൊല്ലം റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ഫ്രണ്ട്സ് ഓൺ റെയിൽസ് നൽകുന്ന നിർദേശങ്ങൾ റെയിൽവേ അധികൃതരുടെ ശ്രേദ്ധയിൽപെടുത്തി പരിഗണിക്കുമെന്നും, അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ മുഖ്യതിഥിയായിരുന്നു ചീഫ് കോമെഴ്‌സിയാൽ ഇൻസ്‌പെക്ടർ വി. രാജീവ്, ജി.ആർ.പി കൊല്ലം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.എസ്. രഞ്ജു, മുണ്ടക്കൽ അഗതിമന്ദിരം ഡയറക്ടർ ഡോ : ശ്രീകുമാർ,ഫോർ വൈസ് പ്രസിഡന്റ് എസ്.അജയകുമാർ, ഫോർ എക്സിക്യൂട്ടീവ് അംഗം ജി. അരുൺകുമാർ, എന്നിവർ ആശംസകൾ നേർന്നു,
തിരുവനന്തപുരം ചീഫ് ബുക്കിങ് ക്ലാർക്ക് രാജേഷ്, ഐ. ആർ. പി തിരുവനന്തപുരം സർക്കിൽ ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, തിരുവനന്തപുരം ജി.ആർ പി ഇൻസ്പെക്ടർ ഇതിഹാസ് താഹ, ആർപിഎഫ് കൊല്ലം സബ് ഇൻസ്പെക്ടർ എസ്.ബിന, കോൺസ്റ്റബിൾ കാവേരി,ആർ പി എസ് എറണാകുളം സബ് ഇൻസ്പെക്ടർ എ. എൻ.അഭിലാഷ്, ആർ.പി.എഫ് എറണാകുളം കോൺസ്റ്റബിൾ സുനിൽ കെ ബാബു, ആർ.പി.എസ് കൊല്ലം എസ്.എച്ച്.ഒ ആർ.എസ്. രഞ്ജു,
അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ഫാൻസി നാസർ. എന്നിവർക്ക് സ്തുത്യാർഹ സേവനത്തിനു ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ആറായിരത്തോളം അംഗങ്ങളുള്ള സംഘടനയുടെ പ്രസിഡന്റ് എം.ഗീത അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജെ. ലിയോൺസ് സ്വാഗതവും ട്രഷറർ ബി. വിനോദ് നന്ദിയും രേഖപ്പെടുത്തി…