തൃശൂർ:പുതുക്കാട് റെയില്‍വെ ട്രാക്കിനുസമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയന്(52), മാരാത്ത് വേണു(66) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ക്ക് 2 ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News