24.1 C
Kottayam
Monday, September 30, 2024

ട്രെയിന്‍ യാത്രയില്‍ സ്ലീപ്പറില്‍ നിന്നും 3എസിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം,നടപടികളിങ്ങനെ

Must read

കൊച്ചി: പലപ്പോഴും യാത്രകളില്‍ ഏറ്റവും ചിലവ് വരുന്നത് ടിക്കറ്റുകളുടെ കാര്യത്തിലാണ്. ദീര്‍ഘദൂര യാത്രയാണെങ്കിലും ചെറിയ യാത്രയാണെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളോടെ യാത്ര ചെയ്യണമെങ്കില്‍ പണം ചിലവഴിക്കുക തന്നവേണം. എന്നാല്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറിയും പൊതുഗതാഗതസൗകര്യം ഉപയോഗിച്ചുമൊക്കെ പോകുമ്പോള്‍ ചിലവ് വളരെ കുറഞ്ഞിരിക്കുമെങ്കിലും സൗകര്യങ്ങള്‍ വളരെ പരിമിതമായിരിക്കും. എന്നാല്‍ എപ്പോഴെങ്കിലും ട്രെയിനില്‍ സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അത് അധികമായി ഒരു രൂപ പോലും ചിവഴിക്കാതെ ത്രീ ടയര്‍ എസിയിലേക്ക് മാറുന്ന സൗകര്യത്തെക്കുറിച്ച് അറിയുമോ? പലര്‍ക്കും റെയില്‍വേ നല്കുന്ന ഈ സൗകര്യം അമ്പരപ്പായിരിക്കും ഉണ്ടാക്കുക, ഇതാ എങ്ങനെ ഈ സൗകര്യം ലഭ്യമാക്കാമെന്നും നിങ്ങളുടെ സ്ലീപ്പര്‍ ടിക്കറ്റ് ത്രീഎസി ടിക്കറ്റ് ആയി എങ്ങനെ മാറ്റാമെന്നും നോക്കാം….

ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം

ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ കുറച്ചുകാലമായി വിജയകരമായി പരീച്ചുവരുന്ന സംവിധാനമാണ് ഓട്ടോ അപ്ഗ്രഡേഷന്‍ സിസ്റ്റം. സ്ലീപ്പര്‍ ക്ലാസ്് ടിക്കറ്റില്‍ നിന്നും ത്രീടയര്‍ എസിയിലേക്കും ത്രീഎസി ക്ലാസില്‍ നിന്നും സെക്കന്‍ഡ് എസിയിലേക്കുമുള്ള ടിക്കറ്റ് അപ്ഗ്രഡേഷന്‍ ആണ് റെയില്‍വേ നല്കുന്നത്. റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനായി ഐആര്‍സിടിസി ഉപയോഗിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെങ്കിലും പലരും ഉപയോഗിക്കാറില്ല. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.

സീറ്റുകള്‍ നികത്തുവാന്‍

ട്രെയിനില്‍ ലഭ്യമായ എല്ലാ സീറ്റുകളും ഉപയോഗിക്കുക, ബുക്ക് ചെയ്യാതെ കിടക്കുന്ന സീറ്റുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ തുക നല്കാതെ ആളുകള്‍ക്ക് അപ്ഗ്രേഡ് വാഗ്ദാനം ചെയ്തുകൊണ്ട് ഒഴിവുള്ള ബര്‍ത്തുകളില്‍ യാത്രക്കാരെ നല്കുവാന്‍ സാധിക്കും. ഇങ്ങനെ സീറ്റ് നല്കുന്നതിലൂടെ വെയിറ്റിങ് ലിസ്റ്റില്‍ കിടക്കുന്ന ആളുകള്‍ക്ക് അവരുടെ സീറ്റുകള്‍ ഉറപ്പാക്കുവാനും കഴിയും.

എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം

ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഈ സൗകര്യം ലഭ്യമാവുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓട്ടോ അപ്ഗ്രഡേഷന്‍ കാണിക്കുന്ന ചെക്ക് ബോക്‌സ് ടിക്ക് ചെയ്യുക മാത്രമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്. ശേഷം പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) ആണ് അപ്-ഗ്രേഡേഷന്‍ സംവിധാനവും ചാര്‍ട്ട് തയ്യാറാക്കലും ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിആര്‍എസ് വഴിയായിരിക്കും നടക്കുക. പൂര്‍ണ്ണമായും കംപ്യൂട്ടര്‍ പ്രോസസ് ആയതിനാല്‍ ആര്‍ക്കും ഇതില്‍ ഇടപെടുവാനോ സീറ്റുകള്‍ ലഭ്യമാക്കുവാനോ സാധിക്കില്ല. സിസ്റ്റം തന്നെയാണ് അടുത്ത ഉയര്‍ന്ന ക്ലാസിലെ ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തില്‍ ആളുകളെ തിരഞ്ഞെടുക്കുന്നതും അവരുടെ ടിക്കറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും.

അപ്‌ഗ്രേഡ് വേണ്ടെങ്കില്‍

തങ്ങളുടെ ടിക്കറ്റിന് ഉയര്‍ന്ന ക്ലാസിലേക്ക് ലഭിച്ച അപ്ഗ്രഡേഷന്‍ വേണ്ടന്നുവയ്ക്കുവാന്‍ യാത്രക്കാര്‍ക്കു സാധിക്കും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും പ്രത്യേകം പ്രശ്‌നങ്ങളില്ല. നിങ്ങള്‍ അടിസ്ഥാനപരമായി ഏതേ ക്ലാസ് ആണോ ബുക്ക് ചെയ്തത് അതിന്റെ നിരക്കിലായിരിക്കും ടിക്കറ്റിന്റെ വില നല്‍കുക. അപ്‌ഗ്രേഡ് ചെയ്തു കിട്ടിയ ടിക്കറ്റിന്റെ വിലയല്ല ലഭിക്കുക എന്നോര്‍മ്മിക്കുക.

ബുക്ക് ചെയ്യുമ്പോള്‍ ഓര്‍മ്മിക്കാം

നിങ്ങള്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ ഉയര്‍ന്ന ക്ലാസിലേക്കു മാത്രമേ അപ്ഗ്രഡേഷന്‍ സാധ്യമാകൂ എന്ന് ഓര്‍മ്മിക്കുക. അതായത് സ്ലീപ്പര്‍ ക്ലാസ് ബെര്‍ത്തിന് ടിക്കറ്റ് ഉണ്ടെങ്കില്‍ അത് എസി മൂന്നാം ടയറിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും. അതുപോലെ, മൂന്നാമത്തെയും രണ്ടാമത്തെയും എസി ടയറുകളിലെ ബര്‍ത്തുകള്‍ യഥാക്രമം സെക്കന്‍ഡ്, ഫസ്റ്റ് എസി കംപാര്‍ട്ട്മെന്റുകളിലേക്കും ആണ് അപ്‌ഗ്രേഡ് ചെയ്യപ്പെടുവാനുള്ള സാധ്യത. ഉയര്‍ന്ന ക്ലാസില്‍ സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് ലഭ്യമാകൂ. സാധാരണ ഓഫ് സീസണുകളിലാണ് അപ്ഗ്രഡേഷന് സാധ്യത കൂടുതലുള്ളത്.
മറ്റൊന്ന്, അപ്‌ഗ്രേഡ് ലഭിക്കുവാന്‍ താല്പര്യമുള്ളവര്‍ നിങ്ങളുടെ യാത്രാ തിയ്യതിക്ക് കുറഞ്ഞത് 20 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

Popular this week