സൗജന്യ റേഷന്‍ കിറ്റുകള്‍ സൂക്ഷിച്ചത് പാര്‍ട്ടി ഓഫീസുകളില്‍,പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ സൂക്ഷിയ്ക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ . സംഭവം വിവാദമായോടെ ഭക്ഷ്യകിറ്റുകള്‍ എടുത്തുമാറ്റി. വൈക്കം ടി.വി പുരത്തും ചങ്ങനാശേരി മാടപ്പള്ളിയിലുമാണ് കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചത്. വൈക്കത്ത് കിറ്റുകള്‍ സൂക്ഷിച്ചത് സി.പി.ഐ ഓഫിസിലാണെങ്കില്‍ ചങ്ങനാശേരി മാടപ്പള്ളിയില്‍ കിറ്റുകള്‍ സൂക്ഷിച്ചത് സി. പി. എം ഓഫീസില്‍. സംഭവം അറിഞ്ഞ് ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തിയതോടെ അധികൃതര്‍ എത്തി കിറ്റുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

റേഷന്‍കടകളില്‍ കിറ്റുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ കിറ്റുകള്‍ സൂക്ഷിച്ചതെന്നാണ് അധികൃതരുടെ വാദം. സ്‌കൂളുകളും മറ്റും അടഞ്ഞുകിടക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News