കപ്പടിച്ചാൽ കുഴി മന്തിയടിയ്ക്കാം, ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ വൈറല്‍ ഓഫര്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ പ്രഥമ ഐ.എസ്.എല്‍. കിരീടത്തില്‍ മുത്തമിട്ടാല്‍ ആരാധകര്‍ക്ക് സൗജന്യ മന്തി വാഗ്ദാനം ചെയ്ത് ടീമിന്റെ കടുത്ത ആരാധകനായ കോതമംഗലം ഫാര്‍സി അറബിക് കഫെ ഉടമയാണ് രംഗത്തു വന്നത്. കേരളം കപ്പടിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സി അണിഞ്ഞ് ‘ഫാര്‍സി അറബിക് കഫെ’യില്‍ എത്തുന്ന ആദ്യ 100 ആരാധകര്‍ക്കാണ് മന്തി നല്‍കുകയെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് അറിയിപ്പില്‍ കഫെ അധികൃതര്‍ അറിയിച്ചു.

കലാശപ്പോരിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ആരവം ഉയര്‍ത്താന്‍ കോതമംഗലവും ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സൗജന്യ മന്തി വാഗ്ദാനം. ഇതു സോഷ്യല്‍ മീഡിയയില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ കഴിഞ്ഞ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന കിരീടം നേടിയാല്‍ സൗജന്യ മന്തി വാഗ്ദാനം ചെയ്തു കൊടുങ്ങല്ലൂരിലെ ഒരു ഹോട്ടലുടമ രംഗത്തു വന്നതും വൈറലായിരുന്നു. അന്ന് മെസിപ്പട കിരീടം നേടിയതിനു പിന്നാലെ തന്റെ ഹോട്ടലിനു മുന്നില്‍ മെസിയുടെ വലിയ കട്ടൗട്ട് വച്ച് അതിനു മുന്നില്‍ അര്‍ജന്റീന ആരാധകര്‍ക്ക് അദ്ദേഹം മന്തി വിളമ്പുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News