24.9 C
Kottayam
Friday, June 5, 2026

ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള കാലാവധി നീട്ടി; ഓൺലൈനായി എങ്ങനെ പുതുക്കാം?അറിയേണ്ട കാര്യങ്ങള്‍

Must read

കൊച്ചി:ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്. 2023 സെപ്തംബർ 14 ആണ് പുതുക്കിയ തീയതി. അവസാന തീയതിക്കകം അപേക്ഷകർ അവരുടെ ഏറ്റവും പുതിയ ഡെമോ​ഗ്രാഫിക് വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്.

പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സെപ്തംബർ 14നകം സൗജന്യമായി പുതുക്കാം. നിങ്ങളുടെ ‌വിലാസം, മാര്യേജ് സ്റ്റാറ്റസ്, പേര്, ലിംഗഭേദം, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവയെല്ലാം ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാനാകും എന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

1. https://myaadhaar.uidai.gov.in/ എന്ന ഔദ്യോ​ഗിക പോർട്ടൽ സന്ദർശിക്കുക. 2. നിങ്ങളുടെ വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് Name, Gender, Date of Birth, and Address Update എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 3. ഇതിനു ശേഷം Update Aadhaar Online എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 4. ഡെമോഗ്രാഫിക് ഓപ്ഷനിലുള്ള അഡ്രസ് തിരഞ്ഞെടുത്ത് Proceed to Update Aadhaar എന്നതിൽ ക്ലിക്ക് ചെയ്യുക.

- Advertisement -

5. ഡോക്യുമെന്റിന്റെ സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്‌ലോഡ് ചെയ്‌ത് ആവശ്യമായ മറ്റ് വിശദാംശങ്ങൾ നൽകുക. 6. പേയ്മെന്റ് നടത്തുക (സെപ്റ്റംബർ 14 വരെ സൗജന്യമാണ്) 7. മേൽപ്പറ‍ഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. അത് സൂക്ഷിച്ചു വെക്കണം.

- Advertisement -

അപേക്ഷ സമർപ്പിച്ചതിന് ശേഷം, നിങ്ങൾക്ക് ഒരു യുആർഎൻ (URN) നമ്പർ ലഭിക്കും. അത് 0000/00XXX/XXXXX എന്ന ഫോർമാറ്റിലായിരിക്കും. നിങ്ങളുടെ സ്‌ക്രീനിൽ ഈ നമ്പർ ദൃശ്യമാകും. കൂടാതെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഈ നമ്പർ മെസേജായി ലഭിക്കും. യുആർഎൻ നമ്പർ ലഭിച്ചതിന് ശേഷം,  https://ssup.uidai.gov.in/checkSSUPStatus/checkupdatestatus എന്ന യുആർഎൽ വഴി നിങ്ങൾ സമർപ്പിച്ച അപേക്ഷയുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് പരിശോധിക്കാം. പുതുക്കിക്കഴിഞ്ഞാൽ പുതിയ ആധാറിന്റെ പ്രിന്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ആധാർ പുതുക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week