NewsOtherSports

യുഎസ് ഓപ്പൺ: റാഫേൽ നദാൽ പുറത്ത്, അട്ടിമറിച്ചത് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് 22-ാം സീഡായ ടിയാഫോ ക്വാർട്ടറിലേക്ക് മുന്നേറി. സ്കോർ 6-4, 4-6, 6-4, 6-3. 2022ൽ നദാലിന്‍റെ ആദ്യ ഗ്ലാൻസ്ലാം തോൽവിയാണ് ഇത്. ടിയാഫോ ക്വാർട്ടറിൽ ആന്ദ്രേ റുബ്ലേവിനെ നേരിടും.

വനിതകളിൽ കരോലിന പ്ലിസ്കോവയും അറീന സബലെങ്കയും ക്വാർട്ടറിലേക്ക് മുന്നേറി. ബെലറൂസ് താരമായ സബലെങ്ക, അമേരിക്കൻ താരം ഡാനിയേല കോളിൻസിനെ മറികടന്നാണ് ക്വാർട്ടറിലെത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സബലെങ്കയുടെ തിരിച്ചുവരവ്. സ്കോർ 3-6, 6-3, 6-2. വിക്ടോറിയ അസറങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് പ്ലിസ്കോവയുടെ മുന്നേറ്റം. സ്കോർ 7-5, 6-7, 6-2. അഞ്ചാംസീഡ് ഓൻസ് ജാബ്യൂർ ഇന്ന് ഓസ്ട്രേലിയൻ താരം അജ്‍ല ടോംമ്ലിയാനോവിച്ചിനെ നേരിടും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button