InternationalNews

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയെ തീവ്ര വലതുപക്ഷ പാര്‍ട്ടി പരാജയപ്പെടുത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം. 31.5 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് കിട്ടുമ്പോള്‍ മാക്രോണിന്റെ പാര്‍ട്ടി 15.2 ശതമാനവും തൊട്ടുപിറകിലായി 14.3 ശതമാനം വോട്ടുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാമതെത്തുമെന്നും പ്രവചിക്കുന്നു.

പ്രചവനങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് അധോസഭ പിരിച്ചുവിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു. ആദ്യ റൗണ്ട് ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ ഏഴിനും നടക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് അദ്ദേഹം ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇന്‍വെസ്റ്റുമെന്റ് ബാങ്കറും ആയിരുന്നു. പാരീസിലെ നാന്‍ടെര്‍ സര്‍വകലാശാലയില്‍ ഫിലോസഫിയും സയന്‍സ് പോയില്‍ നിന്നു പബ്ലിക് അഫയേഴ്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി. ഇന്‍സ്‌പെക്ടറേറ്റ് ജനറല്‍ ഓഫ് ഫിനാന്‍സ്സിന്റെ ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്‌സ്ചില്‍ഡില്‍ & സി ബാന്‍ക്വുവില്‍ ഒരു ഇന്‍വെസ്റ്റുമെന്റ് ബാങ്കര്‍ ആയി സേവനം അനുഷ്ടിച്ചു .

2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന മാക്രോണ്‍ മെയ് 2012 ല്‍ ഫ്രാന്‍സ്വ ഒലാണ്ടിന്റെ ആദ്യത്തെ സര്‍ക്കാരില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിതനായി. 2014 ല്‍ സാമ്പത്തിക, വ്യവസായ, ഡിജിറ്റല്‍ അഫയേര്‍സ് വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. ബിസിനസ് സൗഹൃദ പരിഷ്‌കരണങ്ങളിലൂടെ ഈ സ്ഥാനത്ത് അദ്ദേഹം ശ്രദ്ധേയനായി. 2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അദ്ദേഹം ഓഗസ്റ്റ് 2016 ല്‍ ആ സ്ഥാനം രാജിവെച്ചു. 2016 നവംബറില്‍ എന്‍ മാര്‍ച്ചെ! എന്ന പുതുതായി രൂപം നല്‍കിയ തന്റെ പ്രസ്ഥാനത്തിനു കീഴില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു. 2016 മേയ് 7-ന് തെരഞ്ഞെടുപ്പ് വിജയിച്ചു.

39 താം വയസ്സില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വിജയിക്കുകവഴി, മാക്രോണ്‍ ഫ്രാന്‍സിലെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായി. സ്ഥാന ആരോഹണവേളയില്‍ മാക്രോണ്‍ ലെ ഹാവ്‌റെ മേയര്‍ എഡോര്‍ഡ് ഫിലിപ്പിനെ പ്രധാനമന്ത്രിയായി നിയമിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ പാര്‍ട്ടിയുടെ പേര് ‘ലാ റിപബ്ലിക്ക് എന്‍ മാര്‍ച്ചെ!’ എന്ന് തിരുത്തി. ഡെമോക്രാറ്റിക് മൂവ്‌മെന്റുമായി (മോഡെം) സഖ്യം രൂപീകരിച്ച്, ദേശീയ നിയമസഭയില്‍ 577 സീറ്റില്‍ 350 സീറ്റുകള്‍ നേടി. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മാത്രം 308 സീറ്റുകള്‍ ലഭിച്ചു.

ഫ്രാന്‍സില്‍ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രഖ്യാപനങ്ങള്‍ ഇമ്മാനുവേല്‍ നടത്തി. ഇസ്ലാമിക വിഘടനവാദത്തിനെതിരെ പോരാടുമെന്ന് മാക്രോണ്‍ പ്രതിജ്ഞയെടുത്തു. രാജ്യത്തെ റാഡിക്കല്‍ ഇസ്ലാമിസത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഒരു നിര്‍ദ്ദേശം ഇദ്ദേഹം ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്ലിം ഫെയ്ത്തിനു വെയ്ക്കുകയും ഇതംഗീകരിക്കാന്‍ 15 ദിവസത്തെ സമയം നല്‍കുകയും ചെയ്തു.

ഇസ്ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്മെന്റല്ലെന്നും പൊളിറ്റിക്കല്‍ ഇസ്ലാമിസത്തെ ബഹിഷ്‌കരിച്ച് വിദേശത്തുനിന്നുള്ള ഇടപെടല്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തെ ഭരണ നിര്‍വഹകണ നടപടികളില്‍ നിന്നും ചര്‍ച്ചുകളെ ഒഴിവാക്കാനായി 1905-ല്‍ നിലവില്‍ വന്ന നയങ്ങളെ കൂടുതല്‍ ബലപ്പെടുത്താനായാണ് പ്രധാനമായും അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

മുസ്ലിം പള്ളികളിലെ ഇമാമിന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിശീലനം വിജയിക്കണം. കൂടാതെ വിദേശ ഇമാമുകളെ രാജ്യത്തേക്ക് അയയ്ക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നതു കുറവു ചെയ്യാനായി വീടുകളില്‍ നിന്നു് വിദ്യാഭ്യാസം നല്‍കുന്ന രീതി ഒഴിവാക്കാനും ഇതിന്റെ ഭാഗമായി പദ്ധതിയുണ്ട്.


ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button