29.4 C
Kottayam
Wednesday, June 17, 2026

വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് താല്‍പര്യം; സി.പി.എം പറഞ്ഞാല്‍ റാന്നിയില്‍ മത്സരിക്കുമെന്ന് ഫാ. മാത്യൂസ് വാഴക്കുന്നം

Must read

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. മാത്യൂസ് വാഴക്കുന്നം. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റ പ്രികരണം. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് തനിക്ക് താല്‍പര്യമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും, സഭാ നേതൃത്വം എതിര്‍ക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ. മാത്യൂസിന്റെ വാക്കുകള്‍ ഇങ്ങനെ;

നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ സിപിഐഎം പറഞ്ഞാല്‍ മത്സരിക്കും. അവസരം നല്‍കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ. മണ്ഡലത്തില്‍ കുടുംബപരമായ വേരുകള്‍ ജയസാധ്യത ഉയര്‍ത്തും. മണ്ഡലത്തിന് പുറത്തുനിന്ന് വരുന്നവരുടെ ലക്ഷ്യം പദവികള്‍ മാത്രമാണ്. നാട്ടില്‍ നന്മ ചെയ്യാനാണ് എനിക്ക് ആഗ്രഹം. മത്സരിക്കുന്നതിനെ സഭാനേതൃത്വം എതിര്‍ക്കുമെന്ന് തോന്നുന്നില്ല. മുന്‍പും സഭയിലെ വൈദികര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്.

ബത്തേരി ഭദ്രാസനത്തിലുണ്ടായിരുന്ന ഫാ. മത്തായി നുറന്നാല്‍, അദ്ദേഹത്തിനുണ്ടായിരുന്ന അവകാശം, അതേ സഭയില്‍ വൈദികനായ എനിക്കുമുണ്ടെന്ന് വിശ്വസിക്കുന്നു. പള്ളിക്കുള്ളിലെ കാര്യം പള്ളിയിലും നാട്ടിലെ കാര്യം നാട്ടിലുമാണെന്ന് ഓര്‍ത്താല്‍ മതി. വൈദികന്‍ എന്നതിനപ്പുറം സഖാവ് എന്ന് അറിയപ്പെടാനാണ് താല്‍പര്യം. പാര്‍ട്ടിക്കാരനായ ഒരാളാണ് ഞാന്‍. പാര്‍ട്ടി വേദികളില്‍ സംസാരിക്കുമ്പോള്‍ അത് പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

Popular this week