FeaturedHome-bannerKeralaNews

SHOCKING ⚫മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണമരണം, സംഭവം പെരുമ്പാവൂരിൽ

കൊച്ചി: മാലിന്യക്കുഴിയിൽ വീണ് നാലുവയസ്സുകാരിക്ക് ദാരുണമരണം. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം. കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബം​ഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയിൽ എത്തിയതായിരുന്നു നാലുവയസ്സുകാരി.

അമ്മ ജോലി ചെയ്യുന്ന സമയത്ത് കമ്പനി പരിസരത്തുള്ള  വേസ്റ്റ് കുഴിയിൽ വീണ് നാലുവയസ്സുകാരി മരിക്കുകയാണുണ്ടായത്. രാവിലെ അമ്മ ജോലിക്കെത്തിയപ്പോൾ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആ മേഖലയിൽ ചുറ്റുപാടും കേന്ദ്രീകരിച്ച് നിരവധി പ്ലൈവുഡ് കമ്പനികളുണ്ട്. രാവിലെ ഏഴുമണി മുതൽ തന്നെ അമ്മമാർ ജോലിക്കെത്തുകയും വൈകുന്നേരം ആറ് മണി കഴിഞ്ഞതിന് ശേഷമായിരിക്കും അവർ തിരികെ പോകുക. 

ഇവർക്കായി സ്കൂളോ അം​ഗൻവാടി സൗകര്യമോ ഇല്ല. അതുകൊണ്ട് തന്നെ മക്കളെ കൂട്ടി ഇവർ ജോലി സ്ഥലത്തേക്ക് എത്തുന്നത് പതിവാണ്. വളരെ അപകടം പിടിച്ച തൊഴിലിടങ്ങളിലാണ് രണ്ടും മൂന്നും നാലും വയസ്സുള്ള കുട്ടികളെയും കൊണ്ട് മാതാപിതാക്കൾ ജോലിക്കെത്തുന്നത്.

ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയുടെ സമീപത്തേക്ക് അറിയാതെ പോകുകയും അതിനുള്ളിലേക്ക് വീണു പോകുകയുമായിരുന്നു.  മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button