24.8 C
Kottayam
Tuesday, November 19, 2024
test1
test1

Agnipath Scheme : ബീഹാറിൽ അഗ്നിക്കിരയാക്കിയത് നാല് ട്രെയിനുകൾ , പ്രായപരിധി ഉയർത്തി കേന്ദ്രം

Must read

ന്യൂഡൽഹി: സായുധസേനകളില്‍ യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നൽകുന്ന കേന്ദ്രസർക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇന്നും രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്.

ബീഹാറിൽ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. ഇന്ന് നാല് ട്രെയിനുകൾക്ക് തീയിട്ട പ്രതിഷേധക്കാർ സ്റ്റേഷനുകൾ തല്ലി തകർക്കുകയും ജീവനക്കാർക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. കണ്ണിൽ കണ്ടതെല്ലാം തച്ചുതകർക്കുന്ന പ്രതിഷേധക്കാർ നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. ബീഹാറിലെ സമസ്തിപുരിലും മൊഹിയുദ്ദീന്‍നഗറിലുമാണ് ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. പ്രതിഷേധം കനത്തതോടെ സംസ്ഥാനത്ത് 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ആര റെയിൽവേ സ്റ്റേഷനിൽ അഴിഞ്ഞാടിയ അക്രമികൾ സ്റ്റേഷൻ അടിച്ച് തകർത്തു. സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക‍്‍സർ, ലഖിസരായി,ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും തീയിട്ടു. പ്രതിഷേധക്കാരെ അമർച്ച ചെയ്യാൻ പൊലീസ് രംഗത്തുണ്ടെങ്കിലും അവർക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്.

ഉത്തർപ്രദേശിലും ട്രെയിനുകൾക്ക് നേരേ വ്യാപക ആക്രമണമുണ്ടായി. ബല്ലിയ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. സ്റ്റേഷനും തല്ലിത്തകർത്തു . ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്‍ഗഡിലും പ്രതിഷേധം ഉണ്ടായി. പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛ‍േദിച്ചു. ഉത്തർപ്രദേശിലും ഹരിയാനയിലും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേമാണെന്നാണ് പൊലീസ് പറയുന്നത്.

രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു. ജോധ്പൂരിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുകയും ചെയ്തു.

പ്രതിഷേധം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയതോടെ ഇടപെടലുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 23 ആയി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് ഇരുപത്തൊന്ന് വയസായിരുന്നു. എന്നാൽ ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഇതെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ നിയമനങ്ങൾ നടക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അഗ്‌നിപഥ് പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പിൻവലിക്കുന്ന പ്രശ്നമേ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്.

ആശങ്കകളും വിശദീകരണവും


1. നാലുവർഷത്തെ കാലാവധി കുറവാണ്. ശേഷം യുവാക്കളുടെ ഭാവി അനിശ്ചിതം

നാലുവർഷത്തിനുശേഷം സംരംഭകരാകാൻ സാമ്പത്തിക പാക്കേജും ബാങ്ക് വായ്പയും. പഠിക്കേണ്ടവർക്ക് 12ാം ക്ലാസ് സർട്ടിഫിക്കറ്റും തുടർ പഠന സൗകര്യവും. ജോലി വേണ്ടവർക്ക് കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിൽ മുൻഗണന.

2. അഗ്നിവീറുകളിൽ 25 ശതമാനം പേർക്ക് മാത്രം സ്ഥിരനിയമനം. 21 വയസ് പിന്നിട്ടവർക്ക് അവസരമില്ല.

സേനയിൽ കൂടുതൽ അവസരങ്ങൾ. അഗ്നിവീർ റിക്രൂട്ട്‌മെന്റ് മൂന്ന് മടങ്ങാവും

3. പതിനേഴരവയസുള്ള കുട്ടികൾക്ക് കുറഞ്ഞ സമയത്തെ പരിശീലനം സേനയുടെ ഗുണമേന്മയെ ബാധിക്കും.

ആദ്യ വർഷം റിക്രൂട്ട് ചെയ്യുന്ന അഗ്നിവീറുകൾ സേനയുടെ മൂന്ന് ശതമാനം മാത്രമായിരിക്കും. നാല് വർഷത്തിന് ശേഷം ഏറ്റവും മികച്ചവരെ സൈന്യത്തിലെടുക്കും

5. 21 വയസുള്ളവർ പക്വതയില്ലാത്തവരും ഉത്തരവാദിത്വം ഏൽപ്പിക്കാൻ പറ്റാത്തവരുമാണ്.

സേനയിൽ യുവാക്കൾ ഒരിക്കലും അനുഭവസമ്പന്നരേക്കാൾ കൂടില്ല. വളരെ സാവധാനം അവരുടെ അനുപാതം 50-50 ആക്കും.

6. പ്രൊഫഷണൽ ആയുധ പരിശീലനം നേടിയ 21 വയസുകാർ ജോലിയില്ലാതാവുമ്പോൾ ഭീകര, ദേശവിരുദ്ധ ഗ്രൂപ്പുകളിൽ ചേരാം.

.നാല് വർഷം യൂണിഫോം ധരിച്ച് രാജ്യത്തെ സേവിക്കുന്ന യുവാക്കൾ ജീവിതകാലം മുഴുവൻ ഇന്ത്യയോട് പ്രതിബദ്ധരായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Food poison: വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ സഫയർ ഹോട്ടൽ ആരോഗ്യ വകുപ്പ്...

AI code of conduct:വരുന്നു എഐ പെരുമാറ്റ ചട്ടം; കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തനം നടത്തുന്ന കമ്പനികള്‍ക്ക് സവിശേഷ പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....

Indian coast guard rescue:പാകിസ്ഥാൻ പട്രോളിംഗ് പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; നടന്നത് നാടകീയ രക്ഷാപ്രവര്‍ത്തനം

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം പാകിസ്ഥാൻ കപ്പൽ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി...

Ward Delimitation : സംസ്ഥാനത്ത് ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ; കരട്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷൻ്റെ വെബ്‌സൈറ്റിലും കരട്‌ പ്രസിദ്ധപ്പെടുത്തും. കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ...

Bala:അസുഖവുമില്ല… ചികിത്സയിലുമല്ല, ഒരു രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും’ കൊച്ചി വിട്ടശേഷം ബാല!

കൊച്ചി:മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് നടൻ ബാല കേരളത്തിൽ താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി ബാല താമസിക്കുകയായിരുന്നു. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയിരുന്നത്. ആദ്യ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.