KeralaNews

സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഛർദിച്ചയാൾക്ക് കാെവിഡ്, തിരുവനന്തപുരത്ത് ഇയാളടക്കം 4 രോഗികൾ

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് നാലു പേർക്ക് കാെവിഡ് 19 സ്ഥിരീകരിച്ചു.

കാട്ടാക്കട സ്വദേശിയായ സ്ത്രീ,54 വയസ്, കുവൈറ്റിൽ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു

കാട്ടാക്കട സ്വദേശിയായ സ്ത്രീ,40 വയസ്, കുവൈറ്റിൽ നിന്ന് 28 ന് എത്തി.
കരവാരം ആലങ്കോട് സ്വദേശിയായ പുരുഷൻ, 42 വയസ്, കുവൈറ്റിൽ നിന്ന് 30 ന് എത്തി. രോഗലക്ഷണം കണ്ടു പരിശോധിച്ചു.

ആനാട് സ്വദേശിയായ പുരുഷൻ, 33 വയസ്. പെയിന്റിംഗ് തൊഴിലാളി. 28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛർദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി. 27 ന് തമിഴ്നാട്ടിൽ പോയിരുന്നു. പ്രാഥമിക പരിശോധനയിൽ രോഗ സാധ്യത തോന്നിയതു കൊണ്ട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനാ ഫലം ഇന്നു വന്നു. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker