കാസർഗോഡ് ജില്ലയിൽ ഇന്ന് നാലു പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ്:ജില്ലയിൽ ഇന്ന് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു.മഹാരാഷ്ട്രയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.മെയ് 14 ന് പൂനയില്‍ നിന്ന് കാറില്‍ തലപ്പാടിയിലെത്തിയ 31 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, മെയ് 17 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 42 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 63 വയസുള്ള ബദിയടുക്ക പഞ്ചായത്ത് സ്വദേശി, മെയ് 17 ന് ദുബായില്‍ നിന്നെത്തിയ 58 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.

ജില്ലയിൽ ആകെ നിരീക്ഷണത്തിൽ ഉള്ളവർ 3665.വീടുകളിൽ 3081 പേരും ആശുപത്രികളിൽ 584 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്. 347  സാമ്പിളുകളുടെ   പരിശോധന   ഫലം  ലഭിക്കാനുണ്ട്.നിരീക്ഷണത്തിലുള്ള 238 പേർ  ഇന്ന്   നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചു. 

ഇന്ന് പുതിയതായി  485     പേരാണ് സ്ഥാപന നീരിക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 വയസുള്ള പൈവളിഗ പഞ്ചായത്ത് സ്വദേശിക്ക് രോഗം ഭേദമായി. ഇദ്ദേഹം മെയ് 15 ന് മഹാരാഷ്ട്രയില്‍ നിന്നെത്തി 18 ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News