എറണാകുളത്ത് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം; പുതിയതായി നാലു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ ഡിവിഷന്‍ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 21 എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

അതേസമയം, എറണാകുളം മാര്‍ക്കറ്റ്, തൃക്കാക്കര നഗരസഭ ഡിവിഷന്‍ 33, മുളവുകാട് പഞ്ചായത്ത് വാര്‍ഡ് 3, ചൂര്‍ണിക്കര വാര്‍ഡ് 15 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ഇന്നലെ 72 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 59 പേര്‍ക്കും രോഗബാധയേറ്റിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News