KeralaNews

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13),  അനോനീസ (8) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.

രാവിലെ ഒമ്പത് മണിയായിട്ടും ഇവര്‍ മുറിയില്‍നിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകള്‍നിലയിലെത്തി പരിശോധിച്ചത്. എന്നാല്‍ ആഷിഫിന്റെ മുറിയുടെ വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഒരു പാത്രത്തില്‍ എന്തോ വാതകം പുകച്ചിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ആഷിഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ കൊടുങ്ങല്ലൂര്‍ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button