28.4 C
Kottayam
Saturday, June 6, 2026

വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരില്‍ അല്ലിയെ കണ്ടെത്തി; ‘സീരിയലുകളിലും ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്’

Must read

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അല്ലിയെ മലയാളികളാരും അത്രപെട്ടെന്ന് ഒന്നും മറക്കില്ല. അല്ലിക്ക് ആഭരണം വാങ്ങിക്കാന്‍ പോകുകയാണെന്ന ശോഭനയുടെ ഡയലോഗ് ഇന്നും ഹിറ്റ് ലിസ്റ്റിലുണ്ട്. കേരളം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയിട്ടുള്ള ഡയലോഗുകളില്‍ ഒന്നാണിത്. അന്ന് അല്ലിയായി അഭിനയിച്ച നടി അശ്വിനി നമ്പ്യാരെ പിന്നീട് നമ്മള്‍ എവിടേയും കണ്ടില്ലെന്ന് കൂടി പറയാം.

എന്നാല്‍ മലയാള സിനിമയില്‍ പിന്നീട് കാണാതിരുന്ന അശ്വിനിയെ അങ്ങ് സിംഗപൂരില്‍ കണ്ടെത്തിയിരിക്കുകയാണ്. തന്റെ പുതിയ വിശേഷങ്ങളും സിനിമയില്‍ മാറി നിന്നതിനെ കുറിച്ചുമെല്ലാം പറഞ്ഞാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വിനി വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. താന്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്നും അഭിനയം നിര്‍ത്തിയിട്ടില്ലെന്നുമാണ് താരം പറയുന്നത്.

‘താന്‍ ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ പാഷനാണ്. മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. സിംഗപ്പൂര്‍ ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമുകളിലും ഒക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്,’ അശ്വിനി പറയുന്നു. ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നെന്നും കൊവിഡ് കാരണം ചെന്നൈയിലേക്ക് വരാന്‍ സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു എന്നും താരം പറയുന്നു.

‘വിവാഹ ശേഷമാണ് താന്‍ സിംഗപ്പൂരിലേക്ക് വന്നത്. ഭര്‍ത്താവ് ഇന്ത്യക്കാരന്‍ ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്. മകള്‍ പഠിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷം പങ്കുവെക്കുമ്പോള്‍ ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് രണ്ടുപേരും പറഞ്ഞത്. അതുകൊണ്ട് ഭര്‍ത്താവിനെയും മകളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിവൃത്തിയില്ല,’ അശ്വിനി കൂട്ടിച്ചേര്‍ത്തു.

- Advertisement -

വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകുന്നതു വരെ താന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഇവിടെയെത്തി കഴിഞ്ഞതോടെ കുടുംബത്തിന് വേണ്ടിയാണ് കൂടുതല്‍ സമയം മാറ്റി വെച്ചത്. പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പി.ജി എടുത്തു. താനിപ്പോഴും അഭിനയം നിര്‍ത്തിയിട്ടില്ല. അതുകൊണ്ട് അതില്‍ കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കുമെന്നും അശ്വിനി പറഞ്ഞു.

- Advertisement -

‘മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെയാണ് എന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നത്. മണിച്ചിത്രത്താഴ് ഏതെങ്കിലും ചാനലില്‍ വന്നാല്‍ കൂട്ടുകാര്‍ ആരെങ്കിലും വിളിച്ച് വിവരം പറയാറുണ്ട്. സിംഗപ്പൂരില്‍ ആണെങ്കിലും മലയാളികള്‍ കണ്ടാല്‍ ആദ്യത്തെ ചോദ്യം അല്ലി അല്ലേ ഇതെന്നാണ്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വര്‍ഷം മുന്നെയുള്ള കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നു. അതും നായികക്കോ നായകനോ ഒപ്പം നില്‍ക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്.

എയര്‍പോര്‍ട്ടില്‍ വെച്ചും ഏതെങ്കിലും പ്രോഗ്രാമുകള്‍ക്ക് പോകുമ്പോഴും മലയാളികള്‍ ചോദിക്കും, ഇപ്പോള്‍ എവിടെയാണെന്നും എന്താണ് അഭിനയിക്കാത്തതെന്നും,’ താരം പറഞ്ഞു. അല്ലിയെ ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതിന്റെ കാരണം തന്റെ കഴിവല്ലെന്നും സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week