24 C
Kottayam
Tuesday, December 3, 2024

നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാലു ലക്ഷം രൂപ തട്ടി; രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍പ്പെട്ട് അതിഥി തൊഴിലാളികള്‍: മൂന്നു പേര്‍ക്കായി തിരച്ചില്‍

Must read

തൃശൂര്‍: നിധിയുണ്ടെന്നു വിശ്വസിപ്പിച്ചു കോഴിക്കോട് നാദാപുരം സ്വദേശികളില്‍ നിന്നും നാലു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ നാലംഗ സംഘത്തിലെ മൂന്നു പേര്‍ക്കായി തിരച്ചില്‍. ഓടി രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍ പരുക്കേറ്റെങ്കിലും മൂന്നു പേര്‍ കടന്നു കളയുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളാണ് തട്ടിപ്പു നടത്തിയത്. നിധി കിട്ടിയെന്നറിയിച്ച് നാദാപുരം സ്വദേശികളെ ചാലക്കുടിയിലെത്തിച്ചാണ് നാലു ലക്ഷം രൂപ തട്ടിയെടുത്തത്.

പണവുമായി ഓടുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റെങ്കിലും ഇവര്‍ ഓട്ടോപിടിച്ച് പെരുമ്പാവൂരില്‍ എത്തി. ഇതിലൊരാള്‍ കൈയ്ക്കും കാലിനും പരുക്കേറ്റതിനെ തുടര്‍ന്നു പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്നും അപകടനില തരണം ചെയ്‌തെന്നുമാണു സൂചന. അതേസമയം പണവുമായി മറ്റു മൂന്നു പേരും അവിടെ നിന്നു കടന്നു. തുടര്‍ന്നു കേരളത്തിന് അകത്തും പുറത്തുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലിസ്.

നാദാപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഞായറാഴ്ചയാണ് സംഭവം. നാദാപുരത്തു മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അസം സ്വദേശി പരിചയക്കാരായ നാദാപുരം സ്വദേശികളോടു തങ്ങളുടെ സുഹൃത്തിനു കെട്ടിടം പൊളിക്കുന്നതിനിടെ നിധി ലഭിച്ചെന്നും തൃശൂരിലെത്തി ഏഴു ലക്ഷം രൂപ നല്‍കിയാല്‍ വന്‍ ലാഭത്തിനു സ്വര്‍ണം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.

അങ്ങനെ രണ്ടു മലയാളികളും അസം സ്വദേശിയും കാറില്‍ സ്വര്‍ണ ഇടപാടിനായി തൃശൂരിലെത്തി. അസം സ്വദേശി അവിടെ വച്ചാണു കുട്ടാളികളായെ മറ്റു മൂന്നു പേരെ വിളിച്ചു വരുത്തുന്നത്. എന്നാല്‍ അവിടെ വച്ചു സ്വര്‍ണം കൈമാറുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞു ഇവരോട് ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്കു പോകാമെന്ന് അറിയിച്ചു. ആറു പേരും കാറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ വച്ച് മുന്‍കൂറായി 4 ലക്ഷം നല്‍കാമെന്നും സ്വര്‍ണം വിറ്റ ശേഷം ബാക്കി തുക നല്‍കാമെന്നും കരാറായി. നാലു ലക്ഷം രൂപ കയ്യില്‍ കിട്ടിയാല്‍ മാത്രമേ നിധിയിലെ സ്വര്‍ണം നല്‍കൂ എന്നും പറഞ്ഞു.

ശേഷം പണം കൈക്കലാക്കി സ്വര്‍ണമാണെന്നു പറഞ്ഞ് പൊതി കൈമാറി. പൊതിയിലുണ്ടായിരുന്ന ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ അസം സ്വദേശിയും അയാളുടെ സുഹൃത്തുക്കളാണെന്നു പറഞ്ഞ് എത്തിയവരും പണവുമായി ട്രാക്കിലൂടെ ഓടി. പ്ലാറ്റ്‌ഫോം അവസാനിക്കുന്നതു വരെ രാജേഷും ലെനീഷും പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഒരു ട്രെയിന്‍ എത്തിയപ്പോഴേക്കും അവര്‍ ഇരുളില്‍ മറഞ്ഞു. തുടര്‍ന്നാണു രാജേഷ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്;നടപടി സിപിഎം വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ...

വിവാഹമോചനത്തിനു ശേഷം കഞ്ചാവിനും രാസലഹരിക്കും അടിമപ്പെട്ടു; നിർത്തിയത് അമേയ കാരണം, വെളിപ്പെടുത്തി ജിഷിൻ

കൊച്ചി:സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും പാപ്പരാസികള്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചയായ പേരുകളാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും അമേയ നായരുടേതും. ഇരുവരുടെയും സൗഹൃദം പലരും പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒന്നിച്ചുള്ള...

സംശയാസ്പദ സാഹചര്യത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്; പരിശോധിച്ചപ്പോൾ 2300 കിലോ കൊക്കെയ്ൻ, 13 പേർ പിടിയിൽ

കാൻബറ: കടലിൽ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടൺ) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ ബോട്ടിൽ നിന്നാണ്. ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13...

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം അഞ്ച് വയസുകാരി ചേച്ചിയും ശിശുക്ഷേമ സമിതിയില്‍; സംരക്ഷണം നല്‍കേണ്ട ഇടത്ത് ക്രൂരത

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പാര്‍പ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയോട് തുറന്നുപറഞ്ഞതോടെ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രിയില്‍ വിവരം...

‘അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’ നിറഞ്ഞ കണ്ണുകളോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി, പൊട്ടിക്കരഞ്ഞ് മന്ത്രിയും

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്രാമൊഴി. മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം...

Popular this week