തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിന്‍ എന്നിവരാണ് മരിച്ചത്.
വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
- Advertisement -
ഇവര്‍ക്ക് ചില സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

