ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ബാരാമുള്ളയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയാടോയാണ് ബാരാമുള്ളയിലെ ആദിവാസി മേഖലയില്‍ മേഘവിസ്ഫോടനം ഉണ്ടായത്.
ബരാമുള്ള ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫര്‍നാര്‍ പുല്‍മേടുകളിലാണ് മേഘവിസ്ഫോടനം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ആറു പേര്‍ അടങ്ങിയ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. ആറാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുന്നു എന്നും പോലീസ് അറിയിച്ചു.
രജൗരി ജില്ലയിലെ ഹാജി ബഷീര്‍ അഹമ്മദ് ഖാരിയുടെ കുടുംബമാണ് മേഘവിസ്ഫോടനത്തില്‍പ്പെട്ടത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ വ്യക്തിയെ രക്ഷാസംഘം തിരയുന്നുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (വടക്കന്‍ കശ്മീര്‍) സുജിത് കുമാര്‍ പറഞ്ഞു. മേഘവിസ്ഫോടനം റാഫിയാബാദ് പ്രദേശത്തെ വാട്ടര്‍ഗാം ഗ്രാമത്തിലെ സ്‌കൂളുകള്‍, നെല്‍വയലുകള്‍, ചില സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയെ വെള്ളത്തിനടിയിലാക്കി.