വഡോദര: ഗുജറാത്തിലെ വഡോദര ജിഐഡിസി ഏരിയയിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് നാല് വയസുകാരിയടക്കം നാല് പേർ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു.
രാവിലെ 9.30 ഓടെയാണ് ഫാക്ടറിയിൽ ശക്തമായ സ്ഫോടനം ഉണ്ടായത്. 15 പേരെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എന്നാൽ അവരിൽ നാല് പേർ മരിച്ചതായും മകർപുര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സാജിദ് ബലോച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഫാക്ടറിയിലെ ജീവനക്കാരും സമീപത്തുകൂടെ പോയവർക്കുമാണ് ജീവൻ നഷ്ടപ്പെട്ടവതും പരിക്കേറ്റതും. സ്ഫോടനത്തിന്റെ ആഘാതത്തിൽ പറന്നുവന്ന വസ്തുക്കൾ ഇടിച്ചതും പൊള്ളലേറ്റതുമാണ് നാല് പേരുടെയും മരണകാരണമെന്ന് പോലീസ് പറയുന്നു. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News