CrimeKeralaNewsNews

മിണ്ടാപ്രാണികള്‍ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

കോതമംഗലം: പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കൾക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികൾക്കുനേരെ ക്രൂരത. ഒരു വർഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കൾക്കു നേരെ ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നാലു പശുക്കളെ ആസിഡ് വീണ് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആസിഡ് വീണ് തൊലി പൊള്ളി പൊളിഞ്ഞ നിലയിലാണ് പശുക്കൾ. പശുക്കൾക്കു നേരെ ആസിഡ് ആക്രമണം നടത്തുന്ന സാമൂഹ്യ വിരുദ്ധർക്കെതിരേ പ്രദേശവാസികളായ മൂന്നു വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

നേരത്തെയും സമാന സംഭവങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് ആരെയും പിടികൂടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഏതാനും പശുക്കളെ കാണാതായതായും പരാതിയുണ്ട്. ആസിഡ് ഒഴിക്കുന്നവരെ കണ്ടെത്താൻ പ്രദേശവാസികൾ നിരീക്ഷണം നടത്തിയെങ്കിലും ആരെയും പിടികൂടാൻ സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button