ഒരു കുടുംബത്തില്‍ നിന്ന് നാലു സ്ഥാനാര്‍ത്ഥികള്‍! മൂന്നുപേര്‍ എന്‍.ഡി.എയില്‍, ഒരാള്‍ എല്‍.ഡി.എഫില്‍

വയനാട്: വയനാട്ടില്‍ ഒരു കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തേക്ക് നാലുപേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് ഒരു കുടുംബത്തിലെ നാല് പേര്‍ മത്സരിക്കാനൊരുങ്ങുന്നത്. അമ്മയും മകളും ഉള്‍പ്പെടെ 4 പേരാണ് ഒരു കുടുംബത്തില്‍ നിന്ന് ഇവിടെ മത്സരിക്കുന്നത്. നാല് പേരും എടത്തന കോളനിയില്‍ നിന്നുള്ളവരാണ്.

തവിഞ്ഞാല്‍ വാളാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മൂവരും രാവിലെ വോട്ട് തേടി ഒന്നിച്ചിറങ്ങും. എടത്തന കുറിച്യ തറവാട്ടിലെ ലീല ടീച്ചര്‍ പതിനെട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്, മകള്‍ മനീഷ 13-ാം വാര്‍ഡിലും ലീലയുടെ ചേട്ടന്റെ മകന്‍ വിഎ ചന്ദ്രന്‍ 17-ലെ സ്ഥാനാര്‍ത്ഥിയാണ്.

മൂവരും ഒരേ മുന്നണിയിലാണെങ്കില്‍ ടീച്ചറുടെ എതിരാളി പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുഷ്പ അമ്മാവന്റെ മകളാണ്. രാഷ്ട്രീയം പക്ഷെ കുടുംബത്തിന് പുറത്ത് മാത്രമെന്നാണ് ഇവരുടെ പക്ഷം. എടത്തന കുറിച്യ തറവാട്ടില്‍ 300 ല്‍ അധികം വോട്ടുള്ളതും സ്ഥാനാര്‍ത്ഥികളെ ഇവിടെ നിന്ന് കണ്ടെത്താന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നു. പതിനെട്ടാം വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News