28.4 C
Kottayam
Saturday, June 6, 2026

കുറുകെ കാട്ടുപന്നി ചാടി, ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം

Must read

വയനാട്‌: കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം.  വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്.  മേപ്പാടി വടുവഞ്ചാൽ റോഡിൽ നെടുങ്കരണ ടൗണിൽ വെച്ചാണ്  സഞ്ചരിക്കുന്ന ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി ചാടിയത്.

ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും, സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

- Advertisement -

അതേസമയം,  വടക്കഞ്ചേരി ദേശീയപാത അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന് പേർക്ക് പരിക്കേറ്റ വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂർ ഗുരുവായൂർ സ്വദേശി സിൽബികുമാർ, ഭാര്യ സഞ്ജു, ഇവരുടെ മകനുമാണ് പരിക്കേറ്റത്.

- Advertisement -

കഴിഞ്ഞ ദിവസം രാത്രി  എട്ടരയോടു കൂടിയായിരുന്നു സംഭവം. കോയമ്പത്തൂരിൽ ആശുപത്രിയിൽ പോയി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ പന്നി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

അപകടത്തിൽ കാട്ടുപന്നി  ചത്തു. ചത്ത പന്നിയെ വനം വകുപ്പ് അധികൃതർ എത്തി സംസ്ക്കരിച്ചു.  കഴിഞ്ഞ വെള്ളിയാഴ്ച ആയക്കാട് സ്കൂളിന് സമീപം ഓട്ടോയ്ക്ക് കുറുകെ കാട്ടുപന്നി കുറുകെ ചാടി ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

Popular this week