27.4 C
Kottayam
Thursday, June 4, 2026

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി

Must read

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി കരുതുന്ന സൈനികന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. സൈനികന്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു മൂന്ന് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ നിന്നായി ലഭിച്ച വസ്ത്രത്തിന്റെ കഷ്ണങ്ങള്‍ പ്രാദേശികവാസികളാണ് സുരക്ഷാജീവനക്കാരെ ഏല്‍പ്പിച്ചത്.

ഈ മാസം രണ്ട് മുതലാണ് ഷാക്കിര്‍ മന്‍സൂര്‍ എന്ന സൈനികനെ ഷോപ്പിയാനിലെ റെഷിപോരയില്‍നിന്നു കാണാതാവുന്നത്. 162ാം ബറ്റാലിയന്‍ ഫോഴ്സിലെ സൈനികനാണ് ഷാക്കിര്‍. ഷോപ്പിയാനില്‍ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് തിരച്ചിലെന്നും സുരക്ഷാ സേന അറിയിച്ചു. സൈനികരും പോലീസും സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. ഷാക്കിറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായും സൈന്യം പറഞ്ഞു.

ഇദ്ദേഹത്തിന്റെ കാര്‍ കത്തിനശിപ്പിച്ച നിലയില്‍ കുല്‍ഗാമില്‍നിന്നു കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥലങ്ങളില്‍നിന്നു ലഭിച്ച വസ്ത്രങ്ങള്‍ ഷാക്കിറിന്റേത് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. അതേസമയം, ഷാക്കിറിനെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സന്ദേശം തീവ്രവാദികള്‍ പുറത്തുവിട്ടിട്ടുണ്ടെന്നാണ് വിവരം. ഷാക്കിറിന്റെ തിരോധാനത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week