അധ്യാപികയെ പൂർവ വിദ്യാർത്ഥി ഗർഭിണിയാക്കി; കുഞ്ഞിനെ പ്രസവിക്കുമെന്ന് യുവതി
മുന്‍ ചരിത്ര അധ്യാപികയും ‘ഒണ്‍ലി ഫാന്‍സ്’ മോഡലുമാണ് ആമി കുപ്പ്‌സ്. പൂര്‍വ വിധ്യാര്‍ത്ഥിയില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്ന കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
‘ഒരു പൂര്‍വ വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭം ധരിക്കുന്നത് അല്‍പ്പം ഭ്രാന്തമെന്ന് തോന്നാം. എന്നാല്‍ ഇത് ആരില്‍ നിന്നും സംഭവിക്കാം.’ 33 കാരി പറയുന്നു. ഇത് ലോകത്തോട് വിളിച്ചു പറയുമ്പോള്‍ ആളുകള്‍ ഏതൊക്കെ രീതിയില്‍ പ്രതികരിക്കുമെന്ന് എനിക്ക് അറിയില്ല. പക്ഷേ, ‘ഞാന്‍ നല്ല വ്യക്തിത്വത്തിന് ഉടമയാണ്. ഞാന്‍ നല്ല അമ്മയായിരിക്കും.’ ആമി കുപ്പ്‌സ് പറയുന്നു.
ഒണ്‍ലി ഫാന്‍സ് താരമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നോര്‍ത്ത് കരോലിന മിഡില്‍ സ്‌കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ആമിയെ പുറത്താക്കിയിരുന്നു. 2016ല്‍ 16 വയസുള്ളപ്പോഴാണ് വിദ്യാര്‍ത്ഥിയെ ആമി ആദ്യമായി കാണുന്നത്. അവന് ഇപ്പോള്‍ 22 വയസ് പ്രായമുണ്ടെന്ന് ആമി പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒരു നിശാ ക്ലബ്ബില്‍ പോയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ തന്നെ നോക്കുന്നതായി ശ്രദ്ധയില്‍പെട്ടു. എന്നാല്‍ അത് തന്റെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല. രാത്രിയില്‍ ഇരുവരും ആമിയുടെ വീട്ടിലേക്ക് പോയി. രാവിലെ ‘മിസ് കുപ്പ്‌സ്’ എന്ന് വിളിച്ചപ്പോഴാണ് അവന്‍ തന്റെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് ആമി തിരിച്ചറിയുന്നത്. അവന്‍ തന്റെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ അവനെയുംകൂട്ടി വീട്ടിലേക്ക് പോകുമായിരുന്നില്ലെന്ന് ആമി പറയുന്നു.
വിദ്യാര്‍ത്ഥിയുമായി രാത്രി പങ്കിട്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ‘ഞാന്‍ കത്തോലിക്കാ വിശ്വാസിയായതുകൊണ്ട് ഗര്‍ഭഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക ഭദ്രതയുള്ളതിനാല്‍ അവനോട് പേടിക്കേണ്ടെന്നു പറഞ്ഞു. അവനോടൊപ്പം ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ കുഞ്ഞിനെ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ ആമി പറഞ്ഞു.
‘അവന്റെ കുടുംബത്തിന് ഇതേക്കുറിച്ച് അറിയില്ല. ഇതറിഞ്ഞാല്‍ അവര്‍ അസ്വസ്ഥരാകും. ഭാവിയില്‍ കുഞ്ഞിനെ കാണണമെന്ന് അവന് ആഗ്രഹം തോന്നിയാല്‍ വന്ന് കാണാം. അവന് ഒരുപാട് വര്‍ഷങ്ങള്‍ മുന്നോട്ടുണ്ട്. അത് അവന്‍ ആസ്വദിക്കണം. ഞാന്‍ എന്റെ 20കള്‍ ആസ്വദിച്ചിരുന്നു.’ ആമി പറഞ്ഞു.