24.9 C
Kottayam
Friday, June 5, 2026

ഷിബു ബേബിജോണിന്‍റെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ

Must read

കൊല്ലം:മുന്‍ മന്ത്രി ഷിബു ബേബിജോണിന്‍റെ കുടുംബ വീട്ടില്‍ മോഷണം നടത്തിയയാൾ പിടിയിൽ.
പാലക്കാട് ജില്ലാ ജയിലിൽനിന്നു മോഷണക്കുറ്റത്തിനു ശിക്ഷ അനുഭവിച്ച് ഈയിടെ പുറത്തിറങ്ങിയ തമിഴ്നാട് കന്യാകുമാരി ജില്ലയിൽ മണികെട്ടാൻ പൊട്ടൻ വണ്ണൻവിള്ളൈ വില്ലേജിൽ രമേശ് (രാസാത്തി രമേശ്– 48) ആണ് അറസ്റ്റിലായത്.

മോഷ്ടിച്ച സ്വർണം നാഗർകോവിലിലെ സ്വർണക്കടയിൽ വിൽക്കാൻ എത്തിയപ്പോൾ കടയുടമയ്ക്കു സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.ഇയാളിൽനിന്നു മോഷണമുതലായ 53 പവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.

മുൻമന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന പരേതനായ ബേബിജോണിന്റെ വീട്ടിലായിരുന്നു മോഷണം.സംഭവം നടന്നയുടൻ അതിർത്തി ജില്ലകളിലെ സ്റ്റേഷനുകളിൽ കേരള പൊലീസ് വിവരം അറിയിച്ചിരുന്നു.

നാഗർകോവിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം കൊല്ലം സിറ്റി പൊലീസിനെ അറിയിച്ചു.
മോഷണത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു വലയിലാക്കുകയായിരുന്നു.

- Advertisement -

കഴിഞ്ഞ 30ന് പാലക്കാട് ജില്ലാ ജയിലിൽനിന്നും മോചിതനായ ഇയാൾ ട്രെയിനിൽ കൊല്ലത്ത് എത്തി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു.രാത്രിയിൽ പരിസരങ്ങളിലെ വീടുകളിൽ നിരീക്ഷണം നടത്തി.

- Advertisement -

കൊല്ലം ഈസ്റ്റ് വില്ലേജിൽ കന്റോൺമെന്റ് നോർത്ത് വാർഡിൽ കാടൻമുക്ക് എന്ന സ്ഥലത്ത് ഉപാസന നഗർ 105 വയലിൽ വീട്ടിൽ രാത്രിയിൽ ആളില്ലെന്നു മനസ്സിലാക്കി.

അങ്ങനെയാണ് ഇയാൾ മോഷണത്തിന് ഈ വീട് തിരഞ്ഞെടുത്തത്.രാത്രിയിൽ കമ്പിപ്പാര കൊണ്ട് വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന് കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.

ബേബിജോണിന്റെയും ഷിബുവിന്റെ കടപ്പാക്കട ഉപാസന നഗറിലെയും വീടുകളിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയായിരുന്നു.

- Advertisement -

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ തമിഴ്നാട് പൊലീസിനു കൈമാറി.
ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍റെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ ജി.ഡി.വിജയകുമാര്‍, കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആർ.രതീഷ്, എസ്ഐമാരായ ബാലചന്ദ്രന്‍, രാജ്മോഹന്‍, എസ്‍സിപിഒ സുനില്‍, സിപിഒമാരായ രഞ്ജിത്, സനോജ്, ബിനു, ജലജ എന്നിവരുള്‍പ്പെട്ട പ്രത്യേത സംഘമാണ് ഇയാളെ പിടികൂടിയത്.ഇയാളെ കേരളത്തില്‍ എത്തിച്ച് മോഷണമുതല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week