29.4 C
Kottayam
Saturday, June 6, 2026

ഹർ ഘർ തിരംഗ് യാത്രക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു കുത്തി

Must read

അഹമ്മദാബാദ്: ഹർ ഘർ തിരംഗ് യാത്രക്കിടെ ഗുജറാത്തിലെ മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു. നിതിൻ പട്ടേലിനെയാണ് തെരുവ് പശുക്കൾ ആക്രമിച്ചത്.മെഹ്‌സാന ജില്ലയിലായിരുന്നു സംഭവം. നിതിൻ പട്ടേലിന് കാലിലാണ് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു.

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ‘ഹർ ഘർ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക.

ദേശീയ ഗാനത്തെയും ദേശീയ പതാകയേയും അപമാനിച്ചെന്ന് പരാതി. ആലപ്പുഴ ബുധനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി രാമകൃഷ്ണനെതിരെയാണ് പരാതി. രാമകൃഷ്ണൻ സ്വന്തം വീട്ടിൽ തലതിരിച്ചാണ് പതാക ഉയർത്തിയതെന്നാണ് ആരോപണം.

ദേശീയ ഗാനം ആലപിക്കവേ ഉച്ചത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്തു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി അംഗമാണ് ജി രാമകൃഷ്ണൻ. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിന് ഇന്നാണ് തുടക്കമായത്.

- Advertisement -

മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധിയാളുകളാണ് ഇന്ന് തങ്ങളുടെ വീടുകളിൽ പതാക ഉയർത്തിയത്. പതിമൂന്നാം തീയതി മുതൽ മൂന്ന് ദിവസത്തേക്ക് വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

- Advertisement -

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. വലിയവിള സ്വദേശി അഗസ്റ്റിനാണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് ഇയാൾ പിഴുതെറിഞ്ഞത്. കൊട്ടക്കലിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.


പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി ജെ പി പ്രവർത്തകർ ത്രിവർണ പതാക ഉയർത്തിയിരുന്നു. കോട്ടക്കലിൽ പച്ചക്കറി വ്യാപാരം നടത്തുന്ന അഗസ്റ്റിൻ, തന്റെ കടയുടെ മുന്നിൽ പതാക സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറയുകയായിരുന്നു.


പ്രതിഷേധം വകവയ്ക്കാതെ ബി ജെ പി പ്രവർത്തകർ പതാക ഉയർത്തി, തുടർന്ന് ഓടിയെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്തംഭത്തെ വലിച്ചെറിയുകയായിരുന്നു. കേസിൽ അഗസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week