ആലപ്പുഴ: കുട്ടനാട്ടില്‍ സി.പി.ഐ മുന്‍ ജില്ലാ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. തമ്പി മേട്ടുതറയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു തമ്പി മേട്ടുതറ.
സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന മേട്ടുതറ നാരായണന്റെ മകനുമാണ് അദ്ദേഹം. അതേസമയം, ബിഡിജെഎസ് അവസാനഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഉള്‍പ്പെടുത്തിയില്ല. തുഷാറിനെ വര്‍ക്കലയ്ക്ക് പുറമെ കൊടുങ്ങല്ലൂര്‍, കുട്ടനാട് സീറ്റുകളിലാണ് പരിഗണിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News