ഒരു വോട്ടിന് 2,000 രൂപ! വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി; സംഭവം വിവാദത്തില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി. ദിണ്ടിഗലിലെ സ്ഥാനാര്‍ഥിയായ എന്‍.ആര്‍ വിശ്വനാഥനാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് വിവാദത്തിലായത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രചാരണ പരിപാടിക്കിടെ റോഡരികില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വച്ചിരിക്കുന്ന പാത്രത്തില്‍ ഒരാള്‍ പണം ഇട്ട് നല്‍കുന്നതും മറ്റൊരാള്‍ക്ക് സ്ഥാനാര്‍ഥി തന്നെ നേരിട്ട് പണം നല്‍കുന്നതും വീഡിയോയില്‍ കാണാം.

2000 രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കിയത്. സംഭവത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. അതേസമയം, വോട്ടിനു വേണ്ടി പണം നല്‍കിയതല്ല, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ധനസഹായം നല്‍കിയതാണെന്നാണ് അണ്ണാ ഡിഎംകെയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News